ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിന് കർണാടകയിൽ 7 അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തു. ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിന് പിന്നാലെയാണ് അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തത്.
ഗഡഗിലെ സിഎസ് പാട്ടിൽ സ്‌കൂളിലാണ് രണ്ട് സെന്റർ സൂപ്രണ്ടുമാരെ ഉൾപ്പടെ സസ്‌പെൻഡ് ചെയ്‌തത്. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്‌തമാക്കിയിരുന്നു. ഇവർക്കായി പുനഃപരീക്ഷ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. കഴിഞ്ഞ മാർച്ച് 15ആം തീയതിയാണ് കോടതി വിധി പുറത്തു വന്നത്. നിലവിൽ ഇതിനെതിരെ നിരവധി വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Read also: പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി