ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി നിയുക്‌ത ബിജെപി എംഎൽഎ. ഡെൽഹിയിലെ മുസ്‌തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച മോഹൻ സിങ് ബിഷ്‌ടിന്റെ പ്രഖ്യാപനം.
”ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്‌ലിം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്‌തതിൽ നിന്നും മുസ്‌ലിം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്‌തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്ന് മാറ്റുകയും ചെയ്യും”- മോഹൻ സിങ് ബിഷ്‌ട് പറഞ്ഞു.
എഎപി നേതാവ് ആദീൽ അഹമ്മദ് ഖാനെയും എഐഎംഐഎം സ്‌ഥാനാർഥി മുഹമ്മദ് താഹിർ ഹുസൈനെയും പരാജയപ്പെടുത്തിയാണ് മോഹൻ സിങ് മുസ്‌തഫാബാദിൽ നിന്ന് വിജയിച്ചത്. 17,578 വോട്ടുകൾക്കായിരുന്നു വിജയം. മുസ്‌തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെയാണ് പേര് മാറ്റുമെന്ന ബിഷ്‌ടിന്റെ പ്രഖ്യാപനം. 2020ൽ കലാപം നടന്ന മണ്ഡലമാണ് മുസ്‌തഫാബാദ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്