ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾ മരിച്ചു

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Mysuru Bus Accident
മൈസൂരുവിൽ അപകടത്തിൽപ്പെട്ട ബസ് (Image Courtesy: Mathrubhumi English Online)

മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ളീപ്പർ ബസ് അപകടത്തിൽപ്പെട്ട് നാലുമരണം. മരിച്ച നാലുപേരും മലയാളികളാണ്. മൈസൂരു എക്‌സ്‌പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചെന്നപട്ടണയ്‌ക്കും ഇടയിലായിരുന്നു അപകടം.

ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഷീദ്, സക്കീർ, മാഹി സ്വദേശി സുൽഫിക്കർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പികെ. ട്രാവൽസിന്റെ സ്ളീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.

Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE