ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് നടൻ നാഗ ചൈതന്യ. ആമിർ ഖാൻ നായകനാകുന്ന ‘ലാല്‍ സിംഗ് ഛദ്ദയി’ലൂടെയാണ് താരം ബോളിവുഡ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്.
ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം അറിയിച്ച നാഗ ചൈതന്യ സിനിമയുടെ ചിത്രീകരണ വേളയിൽ ആമിറിനും കിരണ്‍ റാവുവിനുമൊപ്പം നിൽക്കുന്ന ചിത്രവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Welcome Bala, stealer of hearts, you have already stolen ours ?
Love.
Kiran & Aamir.@chay_akkineni pic.twitter.com/HC2qfFSomm— Aamir Khan Productions (@AKPPL_Official) July 9, 2021
അദ്വൈത് ചന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ആമിര്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ സുഹൃത്തായാണ് നാഗ ചൈതന്യ എത്തുന്നത്. ‘ബാല’ എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന വേഷമായിരുന്നു ഇത്. എന്നാൽ തിരക്കുകൾ മൂലം അദ്ദേഹം വേഷം നിരസിച്ചതോടെ നാഗ ചൈതന്യക്ക് അവസരം ലഭിക്കുകയായിരുന്നു.
1994ൽ ടോം ഹാങ്ക്സ് നായകനായെത്തിയ ലോക പ്രശസ്‌ത ചിത്രം ‘ഫോറസ്‌റ്റ് ഗംപി’ന്റെ റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ദ’. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂറാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Most Read: എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി







































