നന്തൻകോട് കൂട്ടക്കൊലക്കേസ്; കേഡൽ ജിൻസൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ കൊന്ന കേസിലാണ് വിധി.

By Senior Reporter, Malabar News
nanthancode murder case
Ajwa Travels

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാവിധിയിൽ നാളെ വാദം നടക്കും. മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ കൊന്ന കേസിലാണ് വിധി.

2017 ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് ക്ളിഫ് ഹൗസിന് സമീപം ബെയ്‌ൻസ്‌ കോമ്പൗണ്ടിലെ 117ആം നമ്പർ വീട്ടിൽ പ്രഫ. രാജ തങ്കം, ഭാര്യ ജീൻ പത്‌മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപ്പോയ രാജ-ജീൻ ദമ്പതികളുടെ മകൻ കേഡൽ ജിൻസൻ രാജയെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയിരുന്നു.

അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബന്ധുവായ ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. ആസ്‌ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ ആരാധനയുടെ ഭാഗമായാണ് കൊല നടത്തിയതെന്നും പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, വീട് അഗ്‌നിക്കിരയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് പ്രതി ആദ്യം പദ്ധതിയിട്ടതെന്നും പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പോലീസ് കണ്ടെത്തൽ. മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്ളസ് ടു പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ പിതാവിൽ നിന്ന് നിരന്തരം അവഗണന നേരിട്ടിരുന്നു. പിതാവിനോട് കടുത്ത വിരോധമായിരുന്നു. അവഗണനയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണ് താൻ കൊല നടത്തിയതെന്ന ജിൻസൻ രാജയുടെ മൊഴിയാണ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്.

Most Read| വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE