മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ ബില്ലിനെതിരെ നടത്തുന്ന കര്‍ഷക സമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ആദ്യ ശ്രമം നടത്തിയത്. പക്ഷേ അത് വിലപ്പോവാത്തതിനാലാണ് കര്‍ഷകരെ അവര്‍ രംഗത്തിറക്കിയത്. പുതിയ നിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്‌ടമുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും ദാന്‍വെ പറഞ്ഞു.
‘പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയുടെയും പാകിസ്‌ഥാന്റെയും കരങ്ങളാണ്. രാജ്യത്തെ മുസ്‌ലിങ്ങളെയാണ് അവര്‍ ആദ്യം അവര്‍ സ്വാധീനിച്ചത്. ദേശീയ പൗരത്വ രജിസ്‌റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളില്‍ മുസ്‌ലിങ്ങള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ അവര്‍ കര്‍ഷകര്‍ക്ക് പിന്നാലെയാണ്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.’ -ദാന്‍വെ പറഞ്ഞു.
കര്‍ഷകരുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുളളവര്‍ക്ക് ഇഷ്‌ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞു. മഹാരാഷ്‍ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉൽഘാടനം ചെയ്യവെയാണ് ദാന്‍വെയുടെ പ്രതികരണം.
Read also: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ഔദ്യോഗിക വിമത പക്ഷങ്ങള്‍