ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

By Staff Reporter, Malabar News
national image_malabar news
PM Narendra Modi
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും. രാത്രി 9 മണിക്കാണ് മോദി യോഗത്തില്‍ സംസാരിക്കുക. മന്ത്രിമാര്‍ക്കു പുറമെ കോര്‍പറേറ്റ് രംഗത്തെ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരായ എസ് ജയ്ശങ്കര്‍, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗത്തെ അഭിസംബോധന ചെയ്തിരുന്നു.

ഇന്ത്യ – അമേരിക്ക പരസ്പര സഹകരണം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട എന്‍ജിഒ ആണ് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഒന്നായി കണക്കാക്കുന്ന ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടക്കുന്നത്.

ആഗസ്റ്റ് 31ന് ആരംഭിച്ച അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഈ വര്‍ഷത്തെ ഉച്ചകോടി ‘ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ പുതിയ വെല്ലുവിളികള്‍’ എന്ന വിഷയത്തിലാണ് നടക്കുന്നത്. കൂടാതെ ആഗോള ഉത്പാദന ശൃംഖലയുടെ കേന്ദ്രം, വാതക വിപണിയിലെ സാധ്യതകള്‍, നേരിട്ട് വിദേശ നിക്ഷേപം നടത്തുന്ന കമ്പനികളുടെ പ്രവര്‍ത്തനം സുഗമമാക്കല്‍, ഇന്ത്യ-പസഫിക് മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍, പൊതുജന ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളും ഇത്തവണത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE