തിരൂരങ്ങാടി: ദേശീയപാത 66ൽ കൂരിയാട് സർവീസ് റോഡ് ഇടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിച്ചു. രണ്ട് കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറുകളിൽ ഉണ്ടായിരുന്ന നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാരമായി പരിക്കേറ്റു.
കൂരിയാട് വയൽ നികത്തിയാണ് സർവീസ് റോഡ് നിർമിച്ചത്. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്‌തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽ നിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































