ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചിരിക്കെ, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇതുവരെ വന്ന ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്നാണ് റിപ്പോർട്.
‘ഇന്ത്യ’ മുന്നണി നൂറിലേറെ സീറ്റ് നേടുമെങ്കിലും അധികാരത്തിലെത്തില്ല. എൻഡിഎ ഇത്തവണ 350 സീറ്റുകളോളം നേടുമെന്നാണ് കണക്കാക്കുന്നത്. ഇത്തവണ 400 സീറ്റുകൾ നേടുമെന്ന അവകാശത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ
റിപ്പബ്ളിക് ഭാരത്- പി മാർക്
എൻഡിഎ-359
ഇന്ത്യ സഖ്യം- 154
മറ്റുള്ളവർ-30
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ്
എൻഡിഎ- 371
ഇന്ത്യ സഖ്യം- 125
മറ്റുള്ളവർ- 10-20
റിപ്പബ്ളിക് ഭാരത്- മാട്രിസ്
എൻഡിഎ- 353-368
ഇന്ത്യ സഖ്യം- 118-133
മറ്റുള്ളവർ- 43-48
ജൻ കി ബാത്
എൻഡിഎ- 362-392
ഇന്ത്യ സഖ്യം- 141-161
മറ്റുള്ളവർ- 10-20
ന്യൂസ് നാഷൻ
എൻഡിഎ- 342-378
ഇന്ത്യ സഖ്യം- 153-169
മറ്റുള്ളവർ- 21-23
റിപ്പബ്ളിക് ടിവി-പി മാർക്
എൻഡിഎ- 359
ഇന്ത്യ സഖ്യം- 154
മറ്റുള്ളവർ- 30
അതേസമയം, ടൈംസ് നൗ-ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14-15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ എൽഡിഎഫ് ഒരു സീറ്റ് പോലും നേടില്ലെന്ന് എബിപി- സി വോട്ടർ എക്‌സിറ്റ് പോൾ പറയുന്നു. എൻഡിഎയ്‌ക്ക് 1-3 സീറ്റും അവർ പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.
കേരളത്തിലെ എക്‌സിറ്റ് പോൾ ഫലം
ടൈംസ് നൗ-ഇടിജി
യുഡിഎഫ്- 14-15
എൽഡിഎഫ്- 4
എൻഡിഎ- 1
എബിപി- സി വോട്ടർ
യുഡിഎഫ്- 17-19
എൽഡിഎഫ്- 0
എൻഡിഎ- 1-3
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ
യുഡിഎഫ്- 17-18
എൽഡിഎഫ്- 1
എൻഡിഎ- 2-3
ഇന്ത്യ ടിവി- സിഎൻഎക്‌സ്
യുഡിഎഫ്- 13-15
എൽഡിഎഫ്- 3-5
എൻഡിഎ- 1-3
ടിവി-9
യുഡിഎഫ്- 16
എൽഡിഎഫ്- 3
എൻഡിഎ- 1
വിഎംആർ
യുഡിഎഫ്- 19
എൽഡിഎഫ്- 0
എൻഡിഎ- 1
Most Read| ഹരജിയിൽ വിധി പറയുന്നത് മാറ്റി; അരവിന്ദ് കെജ്‌രിവാൾ നാളെ തിരിച്ച് ജയിലിലേക്ക്