കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം പ്രദേശത്ത് നിന്ന് ശേഖരിച്ച പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പഴങ്ങളിൽ നിപാ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
നിപ രോഗം ബാധിച്ച് മരിച്ച 12 വയസുകാരന്റെ ചാത്തമംഗലത്തെ വീടിനടുത്ത് നിന്ന് ശേഖരിച്ച റമ്പൂട്ടാൻ, അടയ്ക്ക എന്നിവയുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
അതേസമയം, മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഭോപ്പാലിലെ ലാബിലേക്ക് അയച്ച വവ്വാലിന്റെ നിപ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. ഭോപ്പാലിലെ ഐസിആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് 23 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Read Also: പ്ളസ് വൺ പരീക്ഷ; സംസ്ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു





































