പ്ളസ് വൺ പരീക്ഷ; സംസ്‌ഥാനത്ത് ഈ മാസം 24 മുതൽ, ടൈം ടേബിൾ പ്രഖ്യാപിച്ചു

By Team Member, Malabar News
Exam
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യവർഷ വിദ്യാർഥികളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷാ ടൈം ടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്. ഈ മാസം 24ആം തീയതി ആരംഭിച്ച് ഒക്‌ടോബർ 18ആം തീയതി അവസാനിക്കുന്ന രീതിയിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഈ മാസം 24ആം തീയതി ആരംഭിച്ച് ഒക്‌ടോബർ 13ആം തീയതി അവസാനിക്കും.

ഒന്ന് മുതൽ 5 ദിവസം വരെയുള്ള ഇടവേളകൾ ഓരോ പരീക്ഷകൾക്കിടയിലും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷകൾ നടക്കുന്നത്. എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അതേസമയം തന്നെ പ്രൈവറ്റ് കമ്പാർട്ട്മെന്റൽ, പുനഃപ്രവേശനം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കുട്ടികൾക്കും, ഇനിയും രജിസ്‌റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കും പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

പ്‌ളസ് വൺ പരീക്ഷകൾ നടത്താൻ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അനുമതി നൽകിയത്. പരീക്ഷാ നടത്തിപ്പിൽ സർക്കാർ നൽകിയ ഉറപ്പുകൾ അംഗീകരിച്ചുകൊണ്ടാണ് കോടതി അനുമതി നൽകിയത്. കൂടാതെ പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രിം കോടതി തള്ളുകയും ചെയ്‌തിരുന്നു.

Read also: ചെങ്കളയിൽ മരിച്ച കുട്ടിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE