ന്യൂ ഡെല്‍ഹി: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം പി ഫാറൂഖ് അബ്ദുള്ള. ലോകസഭയില്‍ മണ്‍സൂണ്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയുമായി നമ്മള്‍ സംസാരിക്കുന്നത് പോലെ, മറ്റ് അയല്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തണം. അതിര്‍ത്തികളിലെ സംഘര്‍ഷം വര്‍ദ്ധിച്ചുവരികയാണ്. പരിഹാരമാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു
മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ജമ്മു കശ്മീരിനെ പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ കഴിയുന്നില്ലെന്നും എം പി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിതിനു ശേഷം ആദ്യമായായാണ് ഫാറൂഖ് അബ്ദുള്ള പാര്‍ലമെന്റില്‍ എത്തുന്നത്.
Read also: കാര്‍ഷിക മേഖലക്ക് 1,350 കോടിയുടെ പാക്കേജ്


































