കാര്‍ഷിക മേഖലക്ക് 1,350 കോടിയുടെ പാക്കേജ്; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കശ്‌മീർ

By News Desk, Malabar News
MalabarNews_kashmir saffron field
Representation Image
Ajwa Travels

ജമ്മുകശ്‌മീരിലെ ദുരിതം അനുഭവിക്കുന്ന കാര്‍ഷിക മേഖലക്ക് വേണ്ടി 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിതെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. വായ്‌പയെടുത്തവരെ 2021 മാര്‍ച്ച് വരെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ഒരു വര്‍ഷത്തേക്ക് വൈദ്യുതി- വെള്ളം ബില്ലുകളില്‍ 50 ശതമാനത്തിന്റെ ഇളവും കശ്‌മീരില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 105 കോടി രൂപയാണ് ചെലവഴിക്കുക. കര്‍ഷകര്‍ക്കും ബിനിനസ് രംഗത്തുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും ഫലം ലഭിക്കുന്നതാണ് ഈ പ്രഖ്യാപനമെന്നും സിന്‍ഹ പറഞ്ഞു.

ജമ്മുകശ്‌മീരിലെ വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ വ്യാവസായിക നയവും ഉടന്‍ പ്രഖ്യാപിക്കും. 2019 ആഗസ്റ്റ് 5ന് ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധില്‍ നിന്നും ശേഷം ഉണ്ടായ കോവിഡ് പ്രതിസന്ധിയില്‍ നിന്നും വ്യാവസായിക മേഖലയെ കരകയറ്റുകയാണ് ലക്ഷ്യമെന്നും ലഫ്. ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ക്രെഡിറ്റ് കാര്‍ഡ് സംവിധാനത്തിന് കീഴില്‍ കൈത്തറി, കരകൗശല വ്യവസായത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ വായ്‌പ ലഭിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ഏഴ് ശതമാനം പലിശ ഇളവാണ് ഇവര്‍ക്ക് നല്‍കുക.

Entertainment News: ഐ.എം.ഡി.ബി ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകള്‍; രണ്ടാം സ്ഥാനത്ത് രാക്ഷസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE