ഐ.എം.ഡി.ബി ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകള്‍; രണ്ടാം സ്ഥാനത്ത് രാക്ഷസന്‍

By News Desk, Malabar News
MalabarNews_ratsasan movie
Ajwa Travels

ഐ.എം.ഡി.ബിയില്‍ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ രണ്ടാം സ്ഥാനത്ത് 2018 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസന്‍. വിഷ്‌ണു വിശാല്‍ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ക്രൈം ത്രില്ലര്‍ ചിത്രം, കുറച്ച് നാളുകള്‍ക്ക് മുന്‍പ്  ടോപ്പ് തമിഴ് സിനിമയില്‍ ഒന്നാം സ്ഥാനവും, ടോപ്പ് ഇന്ത്യന്‍ സിനിമയില്‍ മൂന്നാം സ്ഥാനവും കൈവരിച്ചിരുന്നു.

രാംകുമാര്‍ സംവിധാനം ചെയ്‌ത രാക്ഷസന്‍ ആ വര്‍ഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറുകയായിരുന്നു. സൈക്കോ ക്രൈം ത്രില്ലര്‍ ജോണറില്‍ പെടുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. ഒരു സൈക്കോ കില്ലര്‍ നടത്തുന്ന കൊലപാതകങ്ങളും അതിനെ കുറിച്ചുള്ള അന്വേഷണങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു രാക്ഷസന്‍ ചിത്രത്തിന്റെ പശ്ചാത്തലം. കൊലപാതകം അന്വേഷിക്കാന്‍ വരുന്ന പോലീസ് ഓഫീസറുടെ കഥാപാത്രമായിരുന്നു ചിത്രത്തില്‍ വിഷ്‌ണു വിശാലിന്.

രാക്ഷസന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഐ.എം.ഡി.ബി റേറ്റിംഗില്‍ വിക്രം വേദ, നായകന്‍, ആന്‍ബേ ശിവം എന്നീ തമിഴ് ചിത്രങ്ങള്‍ നാലും അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. ഐ.എം.ഡി.ബിയില്‍ ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാം സ്ഥാനം ഇപ്പൊഴും 1955 ല്‍ പുറത്തിറങ്ങിയ ‘പഥേര്‍ പാഞ്ചാലി’ക്കാണ്.

Read also: മെഴുകില്‍ പുനര്‍ജനിച്ച് സുശാന്ത് സിംഗ് രജ്പുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE