2021-22 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ 11 ശതമാനം വളർച്ച നേടും

By Staff Reporter, Malabar News
India-GDP
Ajwa Travels

ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്. വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്‌ഥ. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് രണ്ടാം തരം​ഗ കേസുകളിലെ വർധന ശക്‌തമായ വെല്ലുവിളി ഉണ്ടാക്കുമെന്നാണ് റിപ്പോർട് പറയുന്നത്.

എഡിബിയുടെ (ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്) ഏഷ്യൻ ഡവലപ്മെന്റ് ഔട്ട്ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്‌ഥ അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ചയും ഇന്ത്യയുടെ ജിഡിപിയിൽ ഉണ്ടാകും എന്നും റിപ്പോർട് പറയുന്നുണ്ട്.

ഏഷ്യയുടെ ആകെ ജിഡിപി 9.5 ശതമാനം വളർച്ച നേടും. 2020ൽ ആറ് ശതമാനം കുറവായിരുന്നു ജിഡിപി. 20226.6 ശതമാനം വളർച്ചയും നേടുമെന്നാണ് പ്രവചനം. റിപ്പോർട് പ്രകാരം ഏഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക രംഗത്ത് ആരോഗ്യകരമായ വളർച്ച നേടുമെന്നതാണ് നടപ്പ് സാമ്പത്തിക വർഷത്തെ സവിശേഷത.

Read Also: ‘ഇന്ത്യയിലെ ഒരു പത്രമെങ്കിലും മോദിയുടെ രാജി ആവശ്യപ്പെടുമോ’; റാണ അയൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE