സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2

By Central Desk, Malabar News
Economic growth is only 13.5%; Reserve Bank expected 16.2
Ajwa Travels

ന്യൂഡെൽഹി: ജിഡിപിയിൽ ഏറ്റവും വേഗം വളർച്ച കൈവരിച്ച വർഷം എന്ന പ്രത്യേകതയുണ്ടങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം നേടാനായില്ല.

202223 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.5 ശതമാനമായി ഉയര്‍ന്നുവെന്നാണ് ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇത് തൊട്ടു മുൻപുള്ള പാദത്തേക്കാൾ 4.1% കൂടുതലാണിത്. കോവിഡിന് ശേഷമുള്ള ജനതയുടെ സാധാരണ നില പ്രാപിക്കലും അതനുസരിച്ചുള്ള വിപണിയുടെ വളർച്ചയും ഉപഭോഗത്തിൽ ഉണ്ടായ വർധനയുമാണ് വളർച്ചാ നിരക്ക് കൂടാൻ കാരണം.

202122 പാദത്തില്‍ 32.46 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 202223 പാദത്തില്‍ ഇത് 36.85 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തല്‍. 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 20.1 ശതമാനമായിരുന്നു. വാര്‍ഷിക അടിസ്‌ഥാനത്തിൽ കാര്‍ഷിക മേഖല 2.2 ശതമാനത്തില്‍ നിന്ന് 4.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദന മേഖലയിലും 4.8 ശതമാനം വളര്‍ച്ചയുണ്ട്. ഈ മാസം ആദ്യം നടന്ന ധനനയ യോഗത്തില്‍, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 16.2 ശതമാനമാകുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം, 2022 ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ ചൈനീസ് സമ്പദ് വ്യവസ്‌ഥ വെറും 0.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എന്നാൽ, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 13.5 ശതമാനം വളർച്ചയാണുണ്ടായത്. വ്യവസായ മേഖലയിൽ 8.6 ശതമാനവും സേവനമേഖലയിൽ 17.6, കാർഷിക മേഖലയിൽ 4.5 ശതമാനവും വളർച്ചയുണ്ടായി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ രാജ്യത്തെ പലിശ നിരക്ക് ഉയര്‍ത്തുന്നത് വരും പാദങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. രണ്ടാം പാദത്തിലെ കണക്കുകള്‍ (ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ളത്) 2022 നവംബര്‍ 30ന് പ്രസിദ്ധീകരിക്കും.

Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE