192ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജൊനാഥൻ

By Desk Reporter, Malabar News
At the age of 192, Jonathan got the Guinness World Record
Ajwa Travels

192ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജൊനാഥൻ. ഇവൻ പക്ഷെ മനുഷ്യനല്ല കേട്ടോ, ആമയാണ്. 1832ൽ ജനിച്ച ജൊനാഥൻ ആണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിയും ഇപ്പോൾ ജൊനാഥനാണ്.

ഈ ആമ, അങ്ങനെ വിളിക്കുന്നതിൽ ഒരു ബഹുമാനക്കുറവില്ലേ, അതുകൊണ്ട് നമുക്ക് ജൊനാഥനെ ആമയപ്പൂപ്പൻ എന്ന് വിളിക്കാം. ബ്രിട്ടിഷ് അധീനപ്രദേശമായ സെന്റ് ഹെലേന ദ്വീപിലാണ് ആമയപ്പൂപ്പൻ തന്റെ 190ആം പിറന്നാൾ ആഘോഷിച്ചത്. 1882ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലേനയിൽ എത്തിച്ചേരുമ്പോൾ ജൊനാഥൻ പൂർണ വളർച്ച പ്രാപിച്ച് തന്റെ അമ്പതുകളിൽ എത്തിയിരുന്നു.

ഇതുവച്ചാണ് ജൊനാഥന്റെ പ്രായം കണക്കാക്കിയതെന്ന് ഗിന്നസ് ബുക്ക് അധികൃതർ വ്യക്‌തമാക്കി. 188 വയസുവരെ ജീവിച്ച ടൂയി മലില എന്ന ആമയായിരുന്നു ഇതിനുമുൻപ് ഏറ്റവും പ്രായം കൂടിയ ജീവി എന്ന സ്‌ഥാനത്തിന് അർഹയായത്.

മനുഷ്യരുമായി വളരെ അടുത്ത് പെരുമാറാൻ മടിയില്ലാത്ത ആമയപ്പൂപ്പന് പക്ഷേ പ്രായത്തിന്റേതായ ചില ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും വെറ്ററിനറി വിഭാഗം നമ്മുടെ ആമയപ്പൂപ്പന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ സമയത്തിന് നൽകാറുണ്ട്. കാബേജ്, കുക്കുംബർ, ആപ്പിൾ, കാരറ്റ് എന്നിവയൊക്കെയാണ് ആമയപ്പൂപ്പന്റെ പ്രിയ ഭക്ഷണം. ഉറക്കം, ഭക്ഷണം, ഇണചേരൽ ഇതൊക്കെയാണ് ഇഷ്‌ടപ്പെട്ട കാര്യങ്ങൾ.

Most Read:  വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE