വരണ്ട ചർമം പലർക്കും വില്ലനാകാറുണ്ട്. ഡ്രെെ സ്‌കിൻ ഉള്ളവരിൽ പെട്ടെന്ന് അഴുക്ക് തങ്ങിനിൽക്കാനുള്ള സാധ്യത ഏറെയാണ്. വരണ്ട ചർമക്കാർ മോയ്‌സ്‌ചറൈസർ അമിതമായി ഉപയോഗിക്കുമ്പോൾ ചർമം കൂടുതൽ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്.
വേനൽകാലത്ത് ചർമം വരളുന്നത് വളരെ സാധാരണമാണ്. ചിലപ്പോൾ ചില അസുഖങ്ങളുടെ ഭാഗമായും ചർമത്തിന് വരൾച്ച ഉണ്ടാകാറുണ്ട്. എന്നാൽ മിക്കപ്പോഴും ചില ചെറിയ കാലാവസ്‌ഥാ വ്യതിയാനം മൂലവും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ചില സോപ്പുകൾ, ചൂട്, ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒക്കെ ഇതിന് കാരണമാകും.
വരണ്ട ചർമമുള്ളവർ ഉപയോഗിക്കേണ്ട ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.
പപ്പായ
മുഖസൗന്ദര്യത്തിന് മികച്ചതാണ് പപ്പായ. ഇതിൽ ഉള്ള വിറ്റാമിൻ എ ചർമത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നു. ചർമത്തിലെ അധിക വരൾച്ചയെ പപ്പായ ഇല്ലാതാക്കുന്നു. പപ്പായ പേസ്‌റ്റ് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
വെള്ളരിക്ക
സൗന്ദര്യ സംരക്ഷണത്തിൽ മികച്ചതാണ് വെള്ളരിക്കയും. ചർമത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിർത്താൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്ക ജ്യൂസ് മുഖത്തിട്ട് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
ചന്ദനം
ചർമത്തിലെ വരൾച്ച മാറ്റാൻ ചന്ദനവും മികച്ച ഒന്നാണ്. ചന്ദനത്തിൻറെ പൊടി പേസ്‌റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ചർമത്തിന് തിളക്കവും പുതുമയും നൽകുന്നു.
വെളിച്ചെണ്ണ
മുഖത്ത് വെളിച്ചെണ്ണയിട്ട് മസാജ് ചെയ്യുന്നത് വരൾച്ച അകറ്റാനും ചർമം കൂടുതൽ ലോലമാകാനും സഹായിക്കും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ വെളിച്ചെണ്ണ ഇടാവുന്നതാണ്.
കറ്റാർവാഴ
ചർമത്തെ മാത്രമല്ല മുടിയെ സംബന്ധിക്കുന്ന ഏതു പ്രശ്‌നത്തിനും കറ്റാർവാഴ ഉത്തമ പ്രതിവിധിയാണ്. കറ്റാർവാഴ ജെൽ മുഖത്തു തേച്ചുപിടിപ്പിച്ച് 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.
Most Read: ‘അച്ചമില്ലൈ…’ ; തമിഴിൽ ആദ്യമായി ഗാനം ആലപിച്ച് ദുൽഖർ