ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘ഹേയ് സിനാമിക’യിലെ ഗാനം ആലപിച്ച് താരം. ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ദുൽഖർ ആദ്യമായി തമിഴിൽ ആലപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ‘അച്ചമില്ലൈ..’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്.
View this post on Instagram
മധൻ കർക്കിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട പോസ്‌റ്റും കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.
ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യൻ താരം കാജൽ അഗർവാളും അദിതി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘യാസൻ’ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്.
ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും. ജിയോ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങളെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
View this post on Instagram
Most Read: ചുണ്ടുകൾ മനോഹരമാക്കാം; ഇതാ ചില പൊടിക്കൈകൾ