ചുണ്ടുകൾ മനോഹരമാക്കാം; ഇതാ ചില പൊടിക്കൈകൾ

By News Bureau, Malabar News
Ajwa Travels

ചുണ്ടുകളെ സുന്ദരമായി എല്ലാക്കാലവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാകുമല്ലോ ഏവരും. പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ നമുക്ക് ചുണ്ടുകളുടെ മനോഹാരിത കാത്തുരക്ഷിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

  • ഒരു ടീസ്‌പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുത്ത ശേഷം നാരങ്ങാ നീരിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക. ഇതിലെ വിറ്റാമിൻ സി ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതിന് സഹായിക്കും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

  • ചുണ്ടിൽ പതിവായി നെയ് പുരട്ടുന്നത് ചുണ്ടുകൾ ലോലമാകാൻ മാത്രമല്ല നിറം ലഭിക്കാനും സഹായിക്കും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

  • ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് മിക്‌സ് ചെയ്‌ത്‌ ചുണ്ടുകളിൽ മസാജ് ചെയ്യുക. ചുണ്ടുകളിലെ സ്വാഭാവികമായ ഈർപ്പം, തിളക്കമുള്ള നിറം എന്നിവ ഉറപ്പാക്കുന്നതിനായി ദിവസവും ഒരു തവണ എന്ന കണക്കിൽ പതിവായി ചെയ്യുക.

almond oil-beauty tips

  • ചുണ്ടുകൾക്ക് ചുവപ്പുനിറം ലഭിക്കാൻ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടിൽ പുരട്ടാം. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്‍ എന്ന ആന്റിഓക്‌സിഡന്റ് കരിവാളിപ്പും കറുപ്പ് നിറവും കുറക്കുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതായി മാറ്റുകയും ചെയ്യും.

beetroot-tips

  • പ്രകൃതിദത്തമായ മോയ്‌സ്‌ചറൈസറാണ് വെളിച്ചെണ്ണ. ഇത് പുരട്ടുന്നതിലൂടെ ചുണ്ടുകൾ കൂടുതൽ മൃദുവാകും. കൂടാതെ ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യും.

Most Read: ലക്ഷണങ്ങൾ ഇല്ലാത്തവർ ടെസ്‌റ്റ് നടത്തേണ്ട; പരിശോധനാ ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE