സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

2019 ഓഗസ്‌റ്റ് 31ന് ആയിരുന്നു നെൻമാറ തിരുത്തംപാടത്ത് സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ.

By Senior Reporter, Malabar News
Chenthamara-Nenmara Murder Case
ചെന്താമര
Ajwa Travels

പാലക്കാട്: നെൻമാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി 16ന്. 2019 ഓഗസ്‌റ്റ് 31ന് ആയിരുന്നു കൊലപാതകം. അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.

വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്‌തരിച്ചു.

കേസിൽ 2020ൽ ആണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. ലാബ് റിപ്പോർട് ഉൾപ്പടെ ശാസ്‌ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ 2025 ഓഗസ്‌റ്റ് നാലിന് സാക്ഷി വിസ്‌താരം ആരംഭിച്ചു. കേസിന്റെ വിചാരണ സമയത്തും പ്രതി കോടതി വളപ്പിൽ ഭീഷണി മുഴക്കിയിരുന്നു.

സജിത വധക്കേസിൽ അറസ്‌റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്‌റ്റിലായ ചെന്താമര റിമാൻഡിലാണ്. സജിത വധക്കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എംജെ വിജയകുമാറാണ് ഹാജരായത്.

Most Read| പാലിയേക്കര ടോൾ വിലക്ക് തുടരും; റോഡിന്റെ അവസ്‌ഥയെ കുറിച്ച് വിവരം തേടി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE