പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതിനും 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പോലീസിന്റെ വീഴ്‌ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
ചൊവ്വാഴ്‌ച രാത്രി 11ന് ചെന്താമരയെ നെൻമറ സ്‌റ്റേഷനിലെത്തിച്ചപ്പോൾ തള്ളിക്കയറിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മനഃപൂർവം സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചെന്നാണ് പോലീസ് പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെൻമാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്‌ണൻ എന്നിവർ ഉൾപ്പടെ കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തത്.
ഗേറ്റ്, മതിൽ എന്നിവ തകർത്ത് 10,000 രൂപയുടെ നഷ്‌ടം വരുത്തി, സ്‌റ്റേഷൻ പരിസരത്ത് മനഃപൂർവം സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചു, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്‌ണദാസിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
Most Read| സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിലവിൽ