വാഹനപ്രേമികൾ ഏറെ കാലമായി വളരെ ആകാംക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി കാറായ ഇ വിറ്റാര ഭാരത് മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ചു. ഇന്തോ ജാപ്പനീസ് വാഹന നിർമാതാക്കളുടെ രാജ്യത്തെ ആദ്യ ഇലക്‌ട്രിക് മോഡലാണിത്.
ഇന്ത്യൻ വാഹന വിപണിയിൽ ഒരു വൻ കോളിളക്കം ഇ വിറ്റാര സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇമോഷണൽ വേർസറ്റൈൽ ക്രൂസർ എന്ന കൺസെപ്‌റ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളാണ് ബോൾഡ് ആൻഡ് മസ്‌കുലാർ ലുക്കിലുള്ള വാഹനത്തിലുള്ളത്.
49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകളുളള ഇ വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്. ടോയോട്ടയുമായി സഹകരിച്ചാണ് ഇത് ഹാർട്ട് ടെസ്‌റ്റ്-ഇ പ്ളാറ്റ്‌ഫോമിൽ വികസിപ്പിച്ചിരിക്കുന്നത്. മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷൻ മോഡലായ സുസുക്കി ഇ വിറ്റാരയുടെ ഇറ്റലിയിലെ മിലാനിൽ അവതരിപ്പിച്ചിരുന്നു. നിരത്തിലെത്തുന്ന ആദ്യ വിപണിയാവും ഇന്ത്യയിലേത്.
ഗുജറാത്തിലെ സുസുക്കി ഫാക്‌ടറിയിലാണ് ഇ വിറ്റാര നിർമിക്കുന്നത്. 4,275 എംഎം നീളവും 1,800 എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള വിറ്റാരയുടെ വീൽ ബേസ് 2,700 എംഎം ആണ്. 180 എംഎം ഗ്രൗണ്ട് ക്ളിയറൻസാണുള്ളത്. ടാറ്റ കർവ് ഇവി, എംജിZS ഇവി പുറത്തിറങ്ങാനിരിക്കുന്ന ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും ഇ വിറ്റാര മൽസരിക്കുക.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്