തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സംസ്‌ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുത്ത് ചേർന്നു. സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.
പുതിയ കമ്മിറ്റിയിൽ ബി ത്രിലോചനൻ പ്രസിഡണ്ടും റോബിൻസൺ ക്രിസ്‌റ്റഫർ ജനറൽ സെക്രട്ടറിയുമാണ്. ഷിബു ബി (വൈസ് പ്രസിഡണ്ട്), സിആർ സജിത്ത് (ട്രഷറർ), രവി കല്ലുമല, അശോക കുമാർ, സിബഗത്തുള്ള, എംഎ. അലിയാർ, ജോസഫ് എന്നിവർ സംസ്‌ഥാന സെക്രട്ടറിമാരായും ചുമതലയേറ്റു. ഇവരെ കൂടാതെ വിപുലമായ സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം രൂപം നൽകി.

മാദ്ധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങളെ ഒറ്റക്കെട്ടായി നേരിടേണ്ട ആവശ്യകത ഉൽഘാടന പ്രസംഗത്തിൽ ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് ചൂണ്ടിക്കാട്ടി. സംഘടനയെ സംസ്‌ഥാനത്തുടനീളം കൂടുതൽ ശക്‌തിപ്പെടുത്താനും മാദ്ധ്യമ മേഖലയിൽ ക്രിയാത്‌മകമായ ഇടപെടലുകൾ നടത്താനും പ്രതിജ്‌ഞാബദ്ധമാണ് പുതിയ കമ്മിറ്റിയെന്ന് ഭാരവാഹികൾ പറഞ്ഞു.
Most Read| വിബി- ജി റാം ജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‍ട്രപതി





































