കോഴിക്കോട്: കൊയിലാണ്ടിയിൽ നവജാത ശിശുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
നെല്യാടി പാലത്തിന് സമീപം കളത്തിൽ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. പോലീസും ഫയർഫോഴ്‌സും എത്തിയാണ് പുഴയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
പ്‌ളാസ്‌റ്റിക് കവർ ഒഴുകുകയാണെന്ന് വിചാരിച്ച് ആദ്യം മൽസ്യത്തൊഴിലാളികൾ ഇത് ഗൗരവമായി കണ്ടില്ല. എന്നാൽ, സംശയം തോന്നി അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവം നടന്ന സ്‌ത്രീകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്, കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലേക്ക് എറിഞ്ഞതാകാമെന്നാണ് പോലീസ് സംശയിക്കുന്നുണ്ട്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ ഇത് സ്‌ഥിരീകരിക്കാനാകൂ. ആൺകുഞ്ഞിന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു