കൊച്ചി കപ്പൽ ശാലയിൽ എൻഐഎ റെയ്‌ഡ്‌; ഒരു ജീവനക്കാരൻ കസ്‌റ്റഡിയിൽ

പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു നടപടി.

By Trainee Reporter, Malabar News
Suspicion of IS connection; NIA raids in Tamil Nadu and Coimbatore
Representational Image
Ajwa Travels

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു നടപടി.

ഒരു ജീവനക്കാരനെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. രണ്ടുവർഷം മുൻപ് അഫ്‌ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേന കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്‌തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റു രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്.

സംസ്‌ഥാന പോലീസാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാൻ ശുപാർശ ചെയ്‌തത്‌. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇതുമായി ബന്ധമെന്ന് സംശയിച്ചാണ് ഒരു ജീവനക്കാരനെ കസ്‌റ്റഡിയിൽ എടുത്തത്.

Most Read| ഹേമ കമ്മിറ്റി റിപ്പോർട് മാർഗരേഖ, എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം; ഫെഫ്‌ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE