കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലുമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി.
എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടക്കുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ചാവക്കാട് എസ്ഡിപിഐ നേതാവായ ഹാമിസ് അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഫാമിസ് പിഎഫ്ഐയുടെ മുൻ ജില്ലാ നേതാവാണ്.
സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. രഹസ്യമായി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നത്.
കൈവെട്ട് കേസുമായി തുടരന്വേഷണം വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. പിഎഫ്ഐക്ക് പങ്കുണ്ടെന്നായിരുന്നു എൻഐഎ റിപ്പോർട്. ഒന്നാംപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച ആളുകൾക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം



































