തിരുവനന്തപുരം: കുളത്തിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്‌ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ(19) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കാസർഗോഡ് ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ ഇറങ്ങിയതിനെ തുടർന്നാണ് പുഴയിൽ അപകടത്തിൽ പെട്ടത്.
വൈകുന്നേരത്തോടെയാണ് ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. മനീഷ് അപകടത്തില്‍പ്പെട്ടതോടെ നിതിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പാണ് നിതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
Most Read: ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത







































