ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത

By Team Member, Malabar News
Chance Of Rain In North India In Coming Days
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗത്തിന് താൽകാലിക ശമനമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ അടുത്ത 3 ദിവസം നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. അടുത്ത ദിവസങ്ങളിൽ ഡെൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, എന്നീ സംസ്‌ഥാനങ്ങളിൽ  ഉഷ്‌ണതരംഗം ശമിച്ചുതുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ഏപ്രിലിൽ രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 27 കൊല്ലത്തിനിടയിലുള്ള ഏറ്റവും ഉയർന്ന ചൂടാണ് ന്യൂഡെൽഹിയിൽ രേഖപ്പെടുത്തിയത്. അതേസമയം ഇനി ഒരാഴ്‌ച ചൂട് അധികം ഉയരില്ലെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌.

ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഞായറാഴ്‌ച സംസ്‌ഥാനങ്ങൾക്ക് അയച്ച കത്തിൽ ചൂടു സംബന്ധമായ അസുഖങ്ങളിൽ വിശദമായ ആക്ഷൻ പ്ളാൻ നടപ്പാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പകൽ സമയത്ത് ആളുകൾ തുറസായ സ്‌ഥലത്ത് നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നും, മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്‌ഥാന സർക്കാരുകൾ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Read also: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ; വയനാട് സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE