കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ; വയനാട് സന്ദർശിക്കും

By Trainee Reporter, Malabar News
Smrithi irani_minority department
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നാളെ കേരളത്തിൽ. നാളെ വയനാട് ജില്ലയിൽ സന്ദർശനം നടത്തുമെന്ന് മന്ത്രി ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്‌തമാക്കി. വയനാട് ജില്ലയുടെ വികസനവുമായി ബദ്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

അമേഠിയിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് സ്‌മൃതി ഇറാനി. നേരത്തെ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്‌ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്‌മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മൽസരിച്ച രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാ അംഗമായി.

ഡെൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന രാഹുൽഗാന്ധി വയനാട്ടിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധ്യാനം ഏറെയാണ്.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്; നാമനിർദ്ദേശ പത്രിക 11 വരെ സമർപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE