തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്; നാമനിർദ്ദേശ പത്രിക 11 വരെ സമർപ്പിക്കാം

By Trainee Reporter, Malabar News
Thrikkakara by-election
Representational Image
Ajwa Travels

തിരുവനന്തപുരം: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിന് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കും. മെയ് 11 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 12ന് ആണ് പത്രികകളുടെ സൂക്ഷ്‌മപരിശോധന നടക്കുക. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തൃക്കാക്കര കൂടാതെ, ഒഡീഷയിലെയും ഉത്തരാഖണ്ഡിലെയും ഓരോ സീറ്റുകളിലും ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂൺ അഞ്ചോടെ എല്ലാ തിരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദ്ദേശം. യുഡിഎഫിന്റെ ഉറച്ച മണ്ഡലം ആയിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തൽ എങ്കിലും ഇക്കുറി കടുത്ത മൽസരം തന്നെ നടക്കാനാണ് സാധ്യത.

ഉപതിരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ സ്‌ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുന്നണികൾക്ക് മുന്നിൽ 10 ദിവസം മാത്രമാണ് ബക്കിയുള്ളത്. ഈ പശ്‌ചാത്തലത്തിൽ മുന്നണികൾ ഉടൻ പാർട്ടി നേതൃയോഗങ്ങൾ ചേരും.

Most Read: തീവ്ര ഉഷ്‌ണതരംഗം; മഹാരാഷ്‌ട്രയിൽ ഈ വർഷം മരിച്ചത് 25 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE