തിരുവനന്തപുരം: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രണ്ടു കോർപറേഷൻ വാർഡുകളിൽ അടക്കം ഒമ്പത് ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ നടക്കും. നാളെയാണ് വോട്ടെണ്ണൽ. രാവിലെ പത്തു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.
തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് കോർപറേഷൻ വാർഡുകൾ. ഇതിന് പുറമെ രണ്ടു മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ആകെ 60 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ഇതിൽ 29 പേർ സ്‌ത്രീകളാണ്. ആകെ 38 പോളിങ് ബൂത്തുകളാണ് ഉള്ളത്. 16,009 പുരുഷൻമാരും 17,891 സ്‌ത്രീകളും ഉൾപ്പടെ 33,900 വോട്ടർമാരുമാണുള്ളത്. ജനപിന്തുണ തെളിയിക്കാൻ എൽഡിഎഫിനും യുഡിഎഫിനും ഉപതിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.
Most Read: അരിക്കൊമ്പൻ ആക്രമണം; കമ്പത്ത് പരിക്കേറ്റയാൾ മരിച്ചു- പിടിതരാതെ കൊമ്പൻ