ന്യൂഡെൽഹി: എൻഡിഎ സർക്കാരിനെ പിന്തുണച്ച നിർണായക ശക്‌തികളായ ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ആന്ധ്രക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ബിഹാർ, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്കു പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികോൽപാദനം വർധിപ്പിക്കൽ, തൊഴിൽ – നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉൽപാദന–സേവന മേഖല, നഗര വികസനം, ഊർജ സുരക്ഷ, അടിസ്‌ഥാന സൗകര്യ വികസനം, ഇന്നവേഷൻ–ഗവേഷണം–വികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുൻഗണനാ വിഷയങ്ങൾ. 30 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങളിൽ ഗതാഗത വികസന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു.
മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍ നിന്നാണ് മുദ്രാവായ്‌പാ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂ നീക്കിവെക്കുന്നതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവെച്ചു.
ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മിറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം. നഗരമേഖലകളിലെ ദരിദ്ര വിഭാഗത്തില്‍ പെട്ടവര്‍ക്കും മധ്യവര്‍ഗ കുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റിൽ വിലയിരുത്തിയിട്ടുണ്ട്.
ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസശമ്പളം കേന്ദ്രം നല്‍കും. മൂന്ന് ഗഡുകളായാണ് ഇത് നല്‍കുക. തൊഴിലിടങ്ങളിലുള്ള സ്‍ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്. സ്‍ത്രീകള്‍ക്കായി മാത്രം പ്രത്യേക സ്‌കില്ലിങ് പ്രോഗ്രാമുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവര്‍ഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെക്കു മെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
POLITICS | നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ചിരാഗ് പാസ്വാൻ