ന്യൂഡെല്‍ഹി: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടുത്ത ഘട്ട വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേരുന്ന നീതി ആയോഗ് പ്രാഥമിക യോഗം വിഷയം ചര്‍ച്ച ചെയ്യും.
വില്‍ക്കാന്‍ കഴിയുന്ന സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഏതൊക്കെ സ്‌ഥാപനങ്ങളുടെ ഉടമസ്‌ഥാവകാശം വിട്ടുനല്‍കാം എന്നതും പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനോടകം 48 പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പട്ടിക നീതി ആയോഗിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി കഴിഞ്ഞു. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള സ്‌ഥാപനങ്ങള്‍ പരിഗണനയിലുണ്ട്.
ഇവയില്‍ അന്തിമ തീരുമാനം സംസ്‌ഥാനങ്ങളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഉണ്ടാവൂ. ഓഹരികള്‍ വിറ്റഴിക്കുകയും, ഉടമസ്‌ഥാവകാശം കൈമാറുന്നതിലൂടെയും 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Read Also: ചീഫ് ജസ്‌റ്റിസിനെ വിമര്‍ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍; പിന്നാലെ പരാതിയും







































