നിവിൻ പോളിയുടെ പുതിയ ചിത്രം ‘ബേബി ഗേൾ’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമയാണ്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ സിനിമയിലെത്തുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ കൊമ്പോയാണ് ഈ ചിത്രം. മാജിക് ഫ്രയിംസിന് വേണ്ടി ബോബി സഞ്ജയ് ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്. മാസ് പടത്തിൽ നിന്നും റിയൽ സ്റ്റോറിയിലേക്കുള്ള അരുൺ വർമയുടെ ജോണർ മാറ്റവും ഈ സിനിമയിലൂടെയാണ്.
സുരേഷ് ഗോപിനായകനായ ‘ഗരുഡൻ’ ആണ് അരുൺ വർമ ഇതിന് മുന്നേ സംവിധാനം ചെയ്തത്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്- ഷൈജിത്ത് കുമാരൻ, സംഗീതം- സാം സിഎസ്, കോ-പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, കലാസംവിധാനം- അനീസ് നാടോടി, കോസ്റ്റ്യൂം- മേൽവി. ജെ, മേക്കപ്പ്- റഷീദ് അഹമ്മദ്, പിആർഒ- മഞ്ജു ഗോപിനാഥ്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































