ഇന്ത്യൻ സാംസ്‌കാരിക തനിമയുള്ള വസ്‌ത്രങ്ങൾക്ക് ലോകത്തെവിടെയും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും ഫാഷൻ ഷോകളിലുമെല്ലാം ഇന്ത്യൻ താരങ്ങൾ ‘ദേശി’ വസ്‌ത്രങ്ങൾ ധരിച്ച് റെഡ് കാർപ്പറ്റിലെത്തി കൈയ്യടികൾ നേടിയിട്ടുണ്ട്.
ഇത്തരം വലിയ പരിപാടികളിലും പ്രത്യേക ദിവസങ്ങളിലും മാത്രം ധരിക്കുന്ന വസ്‌ത്രം അണിഞ്ഞുകൊണ്ട് പൊതുയിടങ്ങളിൽ ആരും അങ്ങനെ പോവാറില്ല. എന്നാൽ, അങ്ങ് പാരിസിൽ അത്തരമൊരു കാര്യം ചെയ്‌തിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ നിവ്യയാണ് ലെഹങ്കയണിഞ്ഞ് പാരിസിലെ മെട്രോ ട്രെയിനിൽ കയറി ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ ഇതിന്റെ വീഡിയോയും നിവ്യ പങ്കുവെച്ചു. ഒപ്പം പാരിസിലെ ലൂവ്ര് മ്യൂസിയത്തിന് മുന്നിൽ നിന്ന് ഇതേ വേഷത്തിൽ ചിത്രീകരിച്ച മറ്റൊരു വീഡിയോയും നിവ്യ പങ്കുവെച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് രണ്ടു വീഡിയോകളും കണ്ടിരിക്കുന്നത്. വിദേശികൾ നിവ്യയെ കൗതുകത്തോടെ നോക്കുന്നതും ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം.
മറ്റുചില ഇൻഫ്‌ളുവൻസർമാർ സമാനമായി ലെഹങ്ക ധരിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുകയും അതിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഇതാണ് തനിക്ക് പ്രചോദനമായതെന്നാണ് നിവ്യ പറയുന്നത്. എന്നാൽ, നിവ്യക്ക് പ്രചോദനമായ ഇൻഫ്‌ളുവൻസർമാരുടെ ലെഹങ്ക വീഡിയോകളേക്കാൾ കാഴ്‌ചക്കാർ നവ്യയുടെ വീഡിയോകൾക്കാണ് ഉണ്ടായത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’