കാസർഗോഡ്: ജില്ലാ എംപ്ളോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ളോയബിലിറ്റി സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന നിയുക്‌തി മെഗാ തൊഴില്‍ മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റിലൂടെ ജോബ് സീക്കര്‍ ആയി രജിസ്‌റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തിനുള്ള അഡ്‌മിഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.
20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ നടത്തുന്ന ‘നിയുക്‌തി 2021‘ മെഗാ തൊഴിൽ മേള ഡിസംബർ 11 മുതൽ ജനുവരി 8 വരെയാണ് നടത്തപ്പെടുന്നത്.
ആയിരത്തിലധികം തൊഴിൽ ദാതാക്കളും 50000ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽ മേളയിൽ, ഐടി, ടെക്‌സ്‌റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്‌മിനിസ്‌ട്രേഷൻ മാർക്കറ്റിങ്, ഹോസ്‌പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിൽ അടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും.
Read Also: മദ്യം ഒഴുക്കിച്ച സംഭവം; എസ്ഐക്കെതിരായ നടപടിയിൽ പോലീസ് അസോസിയേഷന് എതിർപ്പ്