‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം, സൂപ്പര്‍ ഡീലക്സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗായത്രി ശങ്കറിന്റെ ആദ്യ മലയാള ചിത്രമാണിത്.
View this post on Instagram
സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തിൽ ‘കൊഴുമ്മൽ രാജീവൻ’ അഥവാ ‘അംബാസ് രാജീവൻ’ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
മാർച്ച് അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ സിനിമ ജൂലൈ ഒന്നിന് തീയറ്റുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. രാകേഷ് ഹരിദാസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസന്റ് സംഗീതം പകരുന്നു.
Most Read: മേക്കപ്പ് ആർട്ടിസ്റ്റ് അനീസിനെതിരെ വീണ്ടും കേസ്







































