മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസിനെതിരെ വീണ്ടും കേസ്

By News Bureau, Malabar News
Ajwa Travels

കൊച്ചി: വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ മറ്റൊരു കേസ് കൂടി. പീഡന ശ്രമത്തിനാണ് ഇയാൾക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തത്. ഇതോടെ അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി.

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്കെതിരെ ഇന്നലെ ഒരു യുവതി പോലീസിൽ പീഡന പരാതി നൽകിയിരുന്നു. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാൻ എത്തിയപ്പോൾ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. ഇത് സംബന്ധിച്ച പരാതി ഇവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.

അനീസ് അൻസാരി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളിൽ പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രത്യേക പോലീസ് സംഘമാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്.

പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനീസ് അൻസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസ് ആദ്യം സംശയിച്ചിരുന്നെങ്കിലും രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം കൂടുതൽ സ്‌ത്രീകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതൽ അനീസ് അൻസാരിയുടെ മേക്കപ്പ് സ്‌റ്റുഡിയോയിൽ വെച്ച് ദുരനുഭവമുണ്ടായവരാണ് ഇപ്പോൾ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.

Most Read: പോലീസ് മർദ്ദിച്ചിട്ടില്ല; സുരേഷിനൊപ്പം അറസ്‌റ്റിലായവർ കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE