റിയാദ്: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ഇഖാമ ഉള്ളവർക്കും, പൗരൻമാർക്കും ഇനിമുതൽ ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഇതോടെ ഇനിമുതൽ സൗദിയിൽ എത്തുന്ന വിദേശികളുടെ ഇമ്യൂൺ സ്റാറ്റസ് പരിശോധിക്കില്ലെന്ന് വ്യക്തമായി.
അതേസമയം ഉംറ, ടൂറിസം, കുടുംബ സന്ദർശക വിസകൾ തുടങ്ങിയ എല്ലാ സന്ദർശക വിസയിലും രാജ്യത്തെത്തുന്ന ആളുകൾക്ക് കോവിഡ് ചികിൽസക്കുള്ള ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ എടുക്കാത്ത ആളുകൾക്ക് നേരത്തെ സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും, ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമായിരുന്നു.
Read also: യുക്രൈനിലെ റഷ്യൻ അധിനിവേശം; മോദി-സെലിൻസ്കി ചർച്ച ഇന്ന്







































