കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. ചൊവ്വാഴ്‌ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 30ന് ഹരജി കോടതി വീണ്ടും പരിഗണിക്കും. കേസിൽ അടിയന്തിരമായി എഫ്‌ഐആര്‍ സ്‌റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല.
സ്‌റ്റേ നല്‍കരുതെന്ന കര്‍ക്കശ നിലപാടാണ് സംസ്‌ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുതല്‍ എഎസ്‌ജി എസ്‌വി നടരാജ് വരെയുള്ള പ്രമുഖരായ അഭിഭാഷകരെ അണിനിരത്തി കോണ്ടാണ് ഇഡിക്കെതിരായ കേസിനെ കേന്ദ്രസര്‍ക്കാർ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടത്.
Also Read: കിറ്റ്, പെൻഷൻ വിതരണം; പിന്നിൽ പരാജയ ഭീതി, പരാതി നൽകുമെന്നും ചെന്നിത്തല







































