ദോഹ: വിദ്യാർഥികൾക്കിടയിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും പ്രതിവാര ആന്റിജൻ പരിശോധന ഒഴിവാക്കി ഖത്തർ. അടുത്ത ആഴ്‌ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചെന്ന് തെളിയിക്കുന്നതിനായി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതിയാകും. വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് ബാധിക്കാത്തവര്‍ക്കും എല്ലാ ആഴ്‌ചയും വീടുകളില്‍ വച്ച് ചെയ്യുന്ന ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിൽ പരിശോധന നടത്തുന്നതിന് ആവശ്യമായ ടെസ്‌റ്റ് കിറ്റുകൾ സ്‌കൂളുകൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യും. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതോടെ ഫെബ്രുവരി 20ആം തീയതി മുതൽ ഖത്തറിലെ സ്‍കൂളുകള്‍ മുമ്പുണ്ടായിരുന്ന സമയക്രമത്തിൽ പ്രവര്‍ത്തിച്ചു തുടങ്ങും.
Read also: സിൽവർലൈൻ സർവേ തടഞ്ഞു; കോർപറേഷൻ കൗൺസിലർ ഉൾപ്പടെ അറസ്‌റ്റിൽ







































