തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ ഒടുവിൽ സമവായം. വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് രാജിവെച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് സ്വതന്ത്രയായി ജയിച്ച ആളായതിനാൽ രാജിവയ്ക്കില്ല.
കോൺഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. നൂർജഹാനും കോൺഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
പൂർണ മനസോടെയാണ് തീരുമാനമെന്നും കെപിസിസി നേതൃത്വം പറയുന്നത് അനുസരിക്കും എന്നുമാണ് രാജിവെച്ച ശേഷം നൂർജഹാൻ നവാസ് പ്രതികരിച്ചത്. സ്ഥാനാർഥിയായത് മുതൽ പല ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഡിസിസിയുടേതെന്ന് പറഞ്ഞു പല ആളുകളും നാട്ടിലെത്തി ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. താൻ എന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും നൂർജഹാൻ നവാസ് പറഞ്ഞു.
Most Read| പുനർജനി പദ്ധതി; വിഡി സതീശനെതിരെ തെളിവില്ല, വിജിലൻസ് റിപ്പോർട് പുറത്ത്





































