ബെയ്‌ജിങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി പുറപ്പെട്ടു. പ്രത്യേക ട്രെയിനിൽ ബെയ്‌ജിങ്ങിലെത്തുന്ന കിം, സൈനിക പരേഡിൽ പങ്കെടുക്കും. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ തുടങ്ങിയ ലോകനേതാക്കളുമായി വേദി പങ്കിടും.
റഷ്യയുമായും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി സന്ദർശനത്തെ ഉപയോഗിക്കുമെന്നാണ് റിപ്പോട്ടുകൾ. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80ആം വാർഷികത്തിന്റെ ഭാഗമായി ബെയ്‌ജിങ്ങിൽ നടക്കുന്ന പരേഡിൽ മ്യാൻമാർ, ഇറാൻ, ക്യൂബ തുടങ്ങി 26 രാഷ്‌ട്രത്തലവൻമാർ പങ്കെടുക്കുന്നുണ്ട്.
അപൂർവമായി മാത്രമാണ് ഉത്തരകൊറിയൻ നേതാവ് വിദേശ സന്ദർശനങ്ങൾ നടത്താറുള്ളത്. 2023ൽ റഷ്യയിലെത്തി പുട്ടിനെ കണ്ടതാണ് കിം ജോങ് ഉന്നിന്റെ അവസാന വിദേശ സന്ദർശനം 2019ലാണ് അവസാനമായി ചൈന സന്ദർശിച്ചത്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ട്രെയിനിലാണ് കിമ്മിന്റെ യാത്ര.
കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 24 മണിക്കൂറെടുത്താണ് ബെയ്‌ജിങ്ങിലെത്തുകയെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട് ചെയ്യുന്നു. സാധാരണയായി ചൈനീസ് സൈനിക പരേഡുകളിൽ പങ്കെടുക്കാൻ ഉത്തരകൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്. 1959ന് ശേഷം ആദ്യമായാണ് ഉത്തരകൊറിയൻ രാഷ്‌ട്രത്തലവൻ ചൈനയിൽ സൈനിക പരേഡിന്റെ ഭാഗമാകുന്നത്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി