ആന്റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററിൽ റൊമാന്റിക് ലുക്കിലാണ് ആന്റണി വർഗീസ് പ്രത്യക്ഷപ്പെടുന്നത്.
ആന്റണി വർഗീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ‘അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അൽപം റൊമാന്റിക് ആവാമെന്ന് വച്ചു… ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തെ?’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കുവെച്ചത്.
View this post on Instagram
‘വെയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ നായികയായി എത്തുന്ന ചിത്രം ആന്റണിയുടെ സഹപാഠി കൂടിയായ അഭിഷേക് കെഎസ് ആണ് സംവിധാനം ചെയ്യുന്നത്.
ഡോ. പോൾസ് എന്റർടെയ്ൻമെൻസിന്റെ ബാറനിൽ ഡോ. പോൾ വർഗീസ് ആണ് കാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ അനുരാജ് ഒ ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ബബ്ളൂ അജു ആണ് ഛായാഗ്രാഹകൻ.
ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അങ്കിത്ത് മേനോൻ സംഗീത സംവിധാനവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
Most Read: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്






































