മസ്‌ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ ഈ വർഷം 35,000 പേർക്ക് ജോലി നൽകുമെന്ന് വ്യക്‌തമാക്കി അധികൃതർ. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക് വിവിധ തസ്‌തികകളിലേക്ക് ഇവരെ നിയമിക്കും. സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് നിലവിൽ സ്വദേശികൾക്ക് പരിശീലനം നൽകുന്നത്.
2024 ആകുമ്പോഴേക്ക് 35 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് ഒമാനിൽ അധികൃതർ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 49,276 പേർക്ക് ഒമാനിൽ നിയമനം നൽകിയിരുന്നു. ഒമാനിലെ നിർമാണ മേഖലയിൽ 3.5 ലക്ഷത്തിലേറെയും ഹോട്ടലുകളിലും അനുബന്ധ മേഖലകളിലും ഒരു ലക്ഷത്തിലേറെയും വിദേശികൾ ജോലി ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read also: സംസ്‌ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്‌ച; ഉൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി







































