തിരുവനന്തപുരം: ഓണനാളുകളിൽ മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞവർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപ്പന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വിൽപ്പനയിൽ ഉണ്ടായത്.
അവിട്ടം ദിനമായ ശനിയാഴ്‌ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപ്പന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞതവണ ഇത് 126.01 കോടിയായിരുന്നു. ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ കുറവായിരുന്നു വിൽപ്പനയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് മറികടന്നു.
ആദ്യത്തെ ആറുദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ 500 കോടിക്ക് അടുത്താണ് വിൽപ്പന നടന്നത്. 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപ്പനയുണ്ടായി. 30 ശതമാനം കൂടുതൽ വിൽപ്പന രണ്ടു ദിവസവുമുണ്ടായി.
Most Read| തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്