കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി വൈകിയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സിനാന്‍, അബിയ, ഹനാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Also Read: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ








































