റോം: ബ്രിട്ടനില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അതിവേഗ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ലണ്ടനില്‍ നിന്ന് റോമില്‍ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി.
വാക്‌സിന്‍ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയത്തോടെ അതീവ ജാഗ്രതയിലാണ് ലോകം. നിരവധി രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ആരോഗ്യമന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര യോഗം വിളിച്ചു. പുതുതായി കണ്ടെത്തിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. അടുത്തിടെ ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കു പ്രത്യേക നിരീക്ഷണം എര്‍പ്പെടുത്തണമോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
Also Read: വീണ്ടും അന്താരാഷ്‌ട്ര ഗതാഗതം നിര്‍ത്തിവച്ച് സൗദി അറേബ്യ







































