പാലക്കാട്: ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെച്ചപ്പതി ഊരിലെ സെൽവൻ എന്ന രേശൻനാണ്(43) പരിക്കേറ്റത്. ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്ത് തിരികെ വരുന്നതിനിടെയാണ് സെൽവനെ കാട്ടാന ആക്രമിച്ചത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസക്കായി മാറ്റുകയായിരുന്നു. ഷോളയൂറിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Malabar News: ജില്ലയിലെ പുൽപ്പള്ളിയിൽ ആൾക്കൂട്ട നിയന്ത്രണം; കർശന നടപടികളുമായി പോലീസ്







































